നടുവിൽ: അന്താരാഷ്ട്ര കണ്ടൽ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ‘വാക്ക് വിത്ത് വിസി' സാമൂഹിക മാധ്യമ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ടൽവന സന്ദർശനവും പരിസ്ഥിതിപഠന ക്ലാസും നടത്തി.
കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിലെ പെരുമ്പ പുഴയോരത്തെ കണ്ടൽ മേഖലയിലാണ് സന്ദർശനം നടത്തിയത്. വിവിധയിനം കണ്ടൽച്ചെടികളെക്കുറിച്ചും അവയുടെ സാമൂഹിക പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ജൈവ വൈവിധ ഗവേഷകനും പരിസ്ഥിതി പ്രവർത്തകനും വാക്ക് വിത്ത് വിസി സാമൂഹഗമാധ്യമ അഡ്മിനുമായ വി.സി. ബാലകൃഷ്ണൻ വിശദീകരിച്ചു. സമീർ ചിറയ്ക്കൽ, നന്ദനൻ, എ.വി. പ്രകാശൻ നടുവിൽ, ഗംഗാധരൻ കീച്ചേരി എന്നിവർ നേതൃത്വം നൽകി. വിവിധവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.